സാമ്പാറില്‍ ഇടേണ്ട കാരറ്റിനെ കേക്കാക്കാം

ചേരുവകള്‍:

1. മൈദ - 1 കപ്പ്
2. പഞ്ചസാര - മുക്കാല്‍ കപ്പ്
3. കാരറ്റ് - ഒരെണ്ണം
4. മുട്ട - 2 എണ്ണം
5. തേന്‍ - 1 ടീസ്പൂണ്‍
6. ബട്ടര്‍ - കാല്‍ കപ്പ്
7. ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
8. ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരചേര്‍ത്ത് വഴറ്റി അതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് വഴറ്റി തണുക്കാന്‍ വയ്ക്കുക. ബാക്കി പഞ്ചസാര പൊടിച്ചുവയ്ക്കുക. മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് വയ്ക്കുക. ഒരു വലിയ പാത്രത്തില്‍ മുട്ടയും ബട്ടറും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ കുറേശേ ചേര്‍ത്ത് ഇളക്കുക.

കാരറ്റ് മിശ്രിതവും ചേര്‍ത്തു യോജിപ്പിക്കുക. കേക്ക് ഉണ്ടാക്കുന്ന പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൈദപ്പൊടി തൂവി കേക്ക് ബാറ്റര്‍ ഒഴിക്കുക. കുക്കറിന്റെ അടിയില്‍ ഉപ്പ് നിരത്തി ഉപ്പ് നന്നായി ചൂടാകുമ്പോള്‍ (10 മിനിറ്റ്) കേക്ക് മിശ്രിതം ഒഴിച്ച പാത്രം ഇറക്കി വയ്ക്കണം. വെയ്റ്റും വാഷറും ഇടാതെ കുക്കര്‍ അടച്ചുവെച്ച് 45 മിനിറ്റ് മീഡിയം തീയില്‍ വേവിക്കുക.

 Content Higlight:carrot cake recipe easy carrot cake recipes How do you make a carrot cake?

Let's block ads! (Why?)

http://www.mathrubhumi.com/food/recipes/snacks/carrot-cake-recipe-how-do-you-make-a-carrot-cake--1.2493079